ഉത്തർപ്രദേശിൽ ലോറികൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചു

24 migrants killed, 15 injured after trucks collide in UP's Auraiya

ഉത്തർപ്രദേശിൽ ലോറികൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. ദേശീയപാത 19 ൽ ഔറേയയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടായത്. രാജസ്ഥാനില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ലോറിയില്‍ മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇരുഭാഗത്ത് നിന്നും വന്ന ലോറികള്‍ അതിവേഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്ന് ഔറേയ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു. 

content highlights: 24 migrants killed, 15 injured after trucks collide in UP’s Auraiya

LEAVE A REPLY

Please enter your comment!
Please enter your name here