അതിഥി തൊഴിലാളികൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത്

Kerala On Top, Delhi Near Bottom In New Migrant Policy Index

രാജ്യത്ത് കുടിയേറ്റ തൊഴിലാളികൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്തെന്ന് കണക്കുകൾ. അന്തർസംസ്ഥാന കുടിയേറ്റക്കാരുടെ സാഹചര്യങ്ങൾ പരിശോധിക്കുന്ന അന്തർസംസ്ഥാന കുടിയേറ്റ നയ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. ഗോവ, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ് തുടങ്ങിയവയാണ് മുൻപന്തിയിലുള്ള മറ്റ് സംസ്ഥാനങ്ങൾ. ഡൽഹിയാണ് പട്ടികയിൽ ഏറ്റവും പിറകിൽ.

നിലവിലുള്ള സ്കീമുകൾ, അവകാശങ്ങൾ, കുടിയേറ്റ തൊഴിലാളികൾക്കായുള്ള അപകട ഇൻഷുറൻസ് പദ്ധതി, സൌകര്യങ്ങളുടെ ലഭ്യത, അവകാശ സംരക്ഷണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സ്കോറുകൾ നിർണയിക്കുന്നത്. കുട്ടികളുടെ അവകാശം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം തുടങ്ങിയ എട്ട് സൂചകങ്ങളിൽ മൂന്നെണ്ണത്തിലും കേരളം മുന്നിട്ട് നിൽക്കുന്നു. 

കേരളം (57), ഗോവ (51), രാജസ്ഥാൻ (51) എന്നിവയാണ് സൂചികയിൽ 50ൽ കൂടുതൽ സ്കോർ നേടിയ സംസ്ഥാനങ്ങൾ. രണ്ട് കാരണങ്ങളാണ് കേരളത്തിൻ്റെ മുന്നേറ്റത്തിന് ചൂണ്ടിക്കാണിക്കുന്നത്. ഗണ്യമായ തോതിൽ കുടിയേറ്റം വർദ്ധിക്കുമ്പോഴും സംസ്ഥാനം ഇത് അംഗീകരിക്കുന്നു എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ്. കുടിയേറ്റക്കാരുടെ കുട്ടികൾക്കായി സംസ്ഥാനത്തിൻ്റെ പദ്ധതിയായ പ്രോജക്ട് റോഷ്നി ഇതിനൊരുദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൻ്റെ പൊതു നയരൂപീകരണത്തിൽ കുടിയേറ്റ തൊഴിലാളികളെ ഉൾപ്പെടുത്തുക മാത്രമല്ല കുടിയേറ്റ സമൂഹങ്ങൾക്ക് ഉണ്ടായിരിക്കേണ്ട പ്രത്യേക ആവശ്യങ്ങളേയും സംസ്ഥാനം പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

content highlights: Kerala On Top, Delhi Near Bottom In New Migrant Policy Index