ദുബായ്: കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ശനിയാഴ്ച ആരംഭിക്കും. യുഇഎയില്‍ നിന്ന് കേരളത്തിലേക്കാണ് ആദ്യ മൂന്ന് സര്‍വീസുകള്‍
രണ്ടാം ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് ആകെ 36 സര്‍വീസുകളുണ്ടാകും. കേരളത്തിലേക്കായിരിക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകുകയെന്നാണ് എയര്‍ ഇന്ത്യ പുറത്തുവിട്ട വിവരം. 26 സര്‍വീസുകളായിരിക്കും ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഉണ്ടാകുക. ഏറ്റവും കൂടുതല്‍ സര്‍വീസുകളുണ്ടാകുക യുഎഇയില്‍ നിന്നായിരിക്കും. യുഎഇയില്‍ നിന്ന് 13 തവണയാണ് കേരളത്തിലേക്ക് വിമാനമെത്തുക.
16 മുതല്‍ 23 വരെയാണ് വന്ദേ ഭാരത് രണ്ടാം ഘട്ടം. ഓരോ വിമാനത്തിലും ജീവനക്കാര്‍ ഉള്‍പ്പെടെ 180 പേരാണുണ്ടാകുക. യുഎഇയില്‍ നിന്ന് 3000 ഓളം പ്രവാസികളെ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: India on its second phase of successful Vande Bharat flight service