ചെെനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊവിഡ് ബാധിതർ 85,000 കടന്നു

Total cases in India climb to 85,940, the death toll stands at 2,752

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,970 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 85,940 ആയി ഉയര്‍ന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ചെെനയെ മറികടന്നിരിക്കുകയാണ് ഇന്ത്യ. ചൈനയില്‍ 82,933 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇന്നലെ 103 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,752 ആയി ഉയര്‍ന്നു. 53,035 പേരാണ് ചികിത്സയിലുള്ളത്. 30,153 പേര്‍ രോഗമുക്തരായി. 

മഹാരാഷ്ട്രയില്‍ ഇന്നലെ 1,567 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 21,467 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയില്‍ മാത്രം 17,000 പേര്‍ക്കാണ് കൊവിഡ്  സ്ഥിരീകരിച്ചിരിക്കുന്നത്. ക്വാറൻ്റീൻ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുംബൈ കോര്‍പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. മുംബൈയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടാനാണ് തീരുമാനം. 

അതേസമയം മുംബെെ വാംഖഡെ സ്റ്റേഡിയം ക്വാറൻ്റീൻ കേന്ദ്രമാക്കാനുള്ള അനുമതി ലഭിച്ചു. ഏകദേശം നാനൂറിലധികം പേരെ ഇവിടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. തമിഴ്‌നാട്ടില്‍ കൊവിഡ്  കേസുകള്‍ പതിനായിരം കടന്നു. ഇതോടെ കര്‍ശനമായ നിയന്ത്രണമാണ് തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയത്. ചെന്നൈയില്‍ മാത്രം 700 തെരുവുകള്‍ അടച്ചുപൂട്ടി. ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചു. 

content highlights: Total cases in India climb to 85,940, the death toll stands at 2,752