ഇന്ത്യക്ക് ആവശ്യമായ വെൻ്റിലേറ്ററുകള്‍ നൽകാൻ ഒരുങ്ങി യുഎസ്; മോദിക്ക് ഒപ്പം നില്‍ക്കുമെന്ന് ഡോണാൾഡ് ട്രംപ്

US Will Donate Ventilators To India, Stand With PM Modi: Donald Trump

കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് ആവശ്യമായ വെൻ്റിലേറ്ററുകള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഈ മഹാമാരിയുടെ കാലത്ത് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്ത്യയുമായി ചേർന്ന് വാക്‌സിന്‍ വികസിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ മികച്ച ശാസ്ത്രജ്ഞരും ഗവേഷകരുമാണ്. ഒന്നിച്ച് ഈ മഹാമാരിയെ തുരത്തുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. മോദി തൻ്റെ നല്ല സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയുമെന്നു കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനായി ‘ഓപ്പറേഷന്‍ വോര്‍പ് സ്പീഡ്’ എന്ന പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്.

content highlights: US Will Donate Ventilators To India, Stand With PM Modi: Donald Trump

LEAVE A REPLY

Please enter your comment!
Please enter your name here