രാജ്യത്ത് മേയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി

Covid Lockdown extended in India

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തുവിടും. ലോക്ക് ഡൗണ്‍ തുടരുമെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ കണ്ടെയ്ന്‍മെൻ്റ് സോണുകളില്‍ മാത്രമായി ചുരുക്കിയേക്കുമെന്നാണ് സൂചന.

കൊവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാർച്ച് 25ന് ആണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ ലോക്ക് ഡൗണ്‍. ഇത് പിന്നീട് മേയ് മൂന്ന് വരെയും 17 വരെയും നീട്ടുകയായിരുന്നു. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിന് പിന്നാലെയാണ് ലോക്ക് ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയത്. 

content highlights: Covid Lockdown extended in India

LEAVE A REPLY

Please enter your comment!
Please enter your name here