സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്; ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് അല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയില്ല. 21 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഏഴ് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

കൊല്ലം – 6, തൃശൂര്‍ – 4 , തിരുവനന്തപുരം -3 , കണ്ണൂര്‍ – 3, പത്തനംതിട്ട – 2, ആലപ്പുഴ – 2, കോട്ടയം – 2, കോഴിക്കോട്- 2, കാസര്‍ഗോഡ് -2, എറണാകുളം-1, പാലക്കാട്-1, മലപ്പുറം -1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 630 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശിച്ചു. നാലാം ഘട്ട ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ബുധനാഴ്ച്ച മുതല്‍ ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

Content Highlight: 29 new Covid cases reported today in Kerala

LEAVE A REPLY

Please enter your comment!
Please enter your name here