നാലാംഘട്ട ലോക്ക് ഡൗണ്‍; സംസ്ഥാനത്തെ സ്‍കൂള്‍ പ്രവേശനം വൈകും, പരീക്ഷകളും മാറ്റിവയ്ക്കേണ്ടിവരും

schools cannot be opened

ലോക്ക് ഡൗണ്‍ നീട്ടിയതോടെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടിവന്നേക്കും. സ്‌കൂളുകളും കോളേജുകളും തുറക്കുകയോ ഓൺലൈൻ രീതിയിലല്ലാതെയുള്ള അക്കാദമിക് കാര്യങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് കേന്ദ്രനിർദേശത്തിലുണ്ട്. അതിനാൽ നിലവിൽ നിശ്ചയിച്ച പരീക്ഷകൾ മാറ്റേണ്ടിവരും. കൂടാതെ സംസ്ഥാനത്തെ സ്‍കുളുകളിലേക്കുള്ള പ്രവേശന നടപടികള്‍ നീട്ടിവയ്ക്കേണ്ടി വരും. 

നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ ഇന്ന് ഇറങ്ങും. മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പിൽ അന്തിമ തീരുമാനം ഇന്നുണ്ടാവും. ഇപ്പോൾ തുടങ്ങിയ ഉത്തരപ്പേപ്പർ മൂല്യനിർണയവും ലോക്ക് ഡൗണ്‍ നീട്ടിവച്ച സാഹചര്യത്തിൽ തുടരാനാവില്ല. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും. 

content highlights: lockdown; schools cannot be opened