സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്; ആർക്കും രോഗമുക്തി ഇല്ല 

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 5 പേർക്കും മലപ്പുറത്ത് 3 പേർക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒരോരുത്തർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ വിദേശത്തുനിന്ന് വന്നവരും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേര്‍ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് വന്ന രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 642 ആയി. 142 പേര്‍ ഇപ്പോൾ ചികിൽസയിലുണ്ട്. ഇന്ന് 119 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 72,000 പേർ നിരീക്ഷണത്തിലുണ്ട്. 71,545 പേർ വീടുകളിലും 455 പേർ ആശുപത്രികളിലും നീരീക്ഷണത്തിലുണ്ട്. ഇതുവരെ 46,958 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 45,527 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. മുൻഗണനാ വിഭാഗത്തിൽ 5630 സാംപിൾ ശേഖരിച്ചു. ഇതിൽ 4 പേർക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. സമൂഹവ്യാപനം കേരളത്തിൽ ഉണ്ടായില്ലെന്നാണ് ഈ പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

74,426 പേർ കര, വ്യോമ, നാവിക മാർഗങ്ങളിൽ കൊവിഡ് പാസുമായി കേരളത്തിൽ എത്തി. 44,712 പേർ റെഡ് സോൺ ജില്ലകളിൽ നിന്നാണ് വന്നത്. 63,239 പേർ റോഡ് വഴി എത്തി. വിമാന മാർഗം എത്തിയ 53 പേർക്കും കപ്പൽ വഴി എത്തിയ 6 പേർക്കും റോഡ് വഴിയെത്തിയ 46 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

content highlights: CM Pinarayi Vijayan Press meet

LEAVE A REPLY

Please enter your comment!
Please enter your name here