പാക്കിസ്താനിൽ കൊവിഡ് മഹാമാരിയല്ല; നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഉത്തരവിട്ട് പാക് സുപ്രീം കോടതി

Coronavirus 'Not a Pandemic in Pakistan' Says Top Court, Orders Curbs to be Lifted

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ ഉത്തരവിട്ട് പാകിസ്താന്‍ സുപ്രീം കോടതി. പാകിസ്താനില്‍ കൊറോണ ഒരു പകര്‍ച്ചവ്യാധിയല്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ഇതിനെതിരെയുള്ള പോരാട്ടത്തിന് ഇത്രയധികം പണം ചെലവാക്കുന്നതെന്നും സര്‍ക്കാരിനോട് ചോദിച്ചു. പാകിസ്താനില്‍ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കെയാണ് സുപ്രീം കോടതിയുടെ  ഉത്തരവ്.

ആരോഗ്യ അധികൃതരുടെ നിർദേശത്തോടെ ഷോപ്പിങ് മാളുകള്‍ തുറക്കണമെന്നും ആഴ്ചയില്‍ എല്ലാ ദിവസവും കച്ചവടത്തിന്‌ അനുമതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവിനെ പാകിസ്താന്‍ സര്‍ക്കാര്‍ സ്വഗതം ചെയ്തു. 42,125 പേര്‍ക്കാണ് പാകിസ്താനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 903 മരണവും റിപ്പോര്‍ട്ട് ചെയ്തു.

നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ഡോക്ടര്‍മാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും വിമര്‍ശിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനം തകരുകയും വൈറസ് വ്യാപിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകി. അതേസമയം, പ്രതീക്ഷിച്ച വ്യാപനമില്ലെന്നും ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അറിയിച്ചു.

content highlights: Coronavirus ‘Not a Pandemic in Pakistan’ Says Top Court, Orders Curbs to be Lifted

LEAVE A REPLY

Please enter your comment!
Please enter your name here