കൊവിഡ് പ്രതിരോധം: ആദ്യം വികസിപ്പിച്ച വാക്‌സിന്‍ ആശാവഹമെന്ന് നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി

വാഷിംഗ്ടണ്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ആദ്യം വികസിപ്പിച്ച വാക്സിന്‍ മനുഷ്യരില്‍ പരീഷിച്ചു. ആശാവഹമായ ഫലങ്ങളാണ് പരീക്ഷണത്തില്‍ ലഭിച്ചതെന്ന് വാക്സിന്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി മൊഡേണ അവകാശപ്പെട്ടു. എട്ടുപേരിലാണ് മരുന്ന് പരീക്ഷിച്ചത്. ഇവരില്‍ വൈറസിന്റെ പെരുകല്‍ തടയുന്ന തരത്തില്‍ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ അവകാശപ്പെടുന്നത്.

കൊവിഡ് പൂര്‍ണമായും ഭേദമായവരില്‍ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയായിരുന്നുവത്രേ ഇത്. മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ പരീക്ഷിക്കും. ജൂലായില്‍ മൂന്നാംഘട്ട പരീക്ഷണവും നടത്തും. മൂന്നാം ഘട്ട പരീക്ഷണവും വിജയകരമെന്ന് തെളിഞ്ഞാല്‍ അടുത്തവര്‍ഷത്തോടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാകും.

ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയത്. ആദ്യത്തെ രണ്ട് തരത്തിലുള്ള ഡോസുകള്‍ പരീക്ഷിച്ചപ്പോള്‍ ഒരാളില്‍ മരുന്ന് കുത്തിവച്ച സ്ഥലത്ത് ചുവന്ന തടിപ്പും വേദനയും പാര്‍ശ്വഫലങ്ങളായി കണ്ടു. ഹൈ ഡോസ് വാക്സിന്‍ പ്രയോഗിച്ച മൂന്നുപേരില്‍ പനി, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചുവെന്നും മരുന്ന് കമ്പനി പറഞ്ഞു.

Content Highlight: Covid vaccine resulted good from an American Medical Company

LEAVE A REPLY

Please enter your comment!
Please enter your name here