പരീക്ഷകൾ മാറ്റിവയ്ക്കില്ല,വിദ്യാർഥികൾക്ക് ബസ് അടക്കമുള്ള സൗകര്യമൊരുക്കും; മുഖ്യമന്ത്രി

No change in SSLC, Plus Two exam date says Pinarayi Vijayan

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്വാറൻ്റീനിലിരിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ആവശ്യമായ ക്രമീകരണം ഒരുക്കും. ആവശ്യക്കാർക്ക്, ബസുകൾ ഉൾപ്പെടെ ഉള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് നൽകും.

പരീക്ഷയ്ക്ക് ഇരിക്കുന്ന കുട്ടികള്‍ സാധാരണ ക്ലാസിലേത് പോലെയല്ല ഇരിക്കുക. പ്രത്യേകമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉണ്ടാവും. ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ബുദ്ധിമുട്ട് നേരിട്ടാൽ അവിടങ്ങളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടി വരും. മറ്റു ജില്ലകളിൽ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യപ്പെട്ടാല്‍ പരീക്ഷയ്‌ക്കെത്താന്‍ വേണ്ട സൗകര്യം ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകൾ തുറന്നതിന് ശേഷമേ ട്യൂഷൻ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിർദേശം നൽകി. 

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാൽ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പരീക്ഷകൾ നടത്തുന്നതെന്നും മാറ്റിവയ്ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

content highlights: No change in SSLC, Plus Two exam date says Pinarayi Vijayan

LEAVE A REPLY

Please enter your comment!
Please enter your name here