കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ്; ആറ് ജീവനക്കാര്‍ നിരീക്ഷണത്തില്‍

Doctor in a private clinic at Kozhikode confirmed covid 19

കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം 5ന് നാട്ടിലേക്ക് പോയിരുന്നു. കർണാടകയിൽ ക്വാറൻ്റീനിൽ കഴിയുന്നതിനിടെ നടന്ന പരിശോധനയിൽ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം പകര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് സംശമുള്ളതായി ഡോക്ടര്‍ പറഞ്ഞു.

തുടർന്ന് ആശുപത്രിയിലെ ആറു ജീവനക്കാരെയും ചികിത്സയ്‌ക്കെത്തിയ നാല് ഗര്‍ഭിണികളെയും നിരീക്ഷണത്തില്‍ ആക്കി. താമരശേരിയിലെ ആശുപത്രിയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി ജീവനക്കാരിലാരോ വൈറസ് വാഹകരെന്ന് സംശയമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയിലെത്തിയവരുടേയും ഇവര്‍ ബന്ധപ്പെട്ടവരുടേയും വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് പുറത്ത് വിടാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. അതേസമയം ഡോക്ടറെ കര്‍ണാടകയിലേക്ക് കൊണ്ടുപോയ ഡ്രൈവറുടെ സാംപിളുകളും പരിശോധിക്കും.

content highlights: Doctor in a private clinic at Kozhikode confirmed covid 19

LEAVE A REPLY

Please enter your comment!
Please enter your name here