രാജ്യത്ത് ഒരു ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 5,611 കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5,611 പുതിയ കൊവിഡ്  കേസുകളാണ്. കൊവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസത്തില്‍ ഇത്രയേറെ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,06,750 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 140 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 3,303 ആണ്.

മഹാരാഷ്ട്രയിൽ 37,136 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ 12,140 പേർക്കും ഡല്‍ഹിയില്‍ 10,554 പേർക്കും തമിഴ്‌നാട്ടില്‍ 12,484 പേർക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞതോടെ ഇന്ത്യ, ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള രാജ്യമായി മാറി. ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 

content highlights: In the biggest single-day spike, India records over 5,611 Covid-19 cases

LEAVE A REPLY

Please enter your comment!
Please enter your name here