പൊതുഗതാഗതം പുനഃരാരംഭിക്കുന്നു; സംസ്ഥാനത്ത് 1850 കെഎസ്ആർടിസി ബസുകൾ ഇന്നുമുതൽ ഓടും

KSRTC to begin service in Kerala

സംസ്ഥാനത്ത് 1850 കെഎസ്ആർടിസി സർവീസുകളുമായി പൊതുഗതാഗതം ഇന്നു പുനഃരാരംഭിക്കുന്നു. 50% നിരക്കു വർധനയോടെയാണ് സർവീസ്. രാവിലെ 7.00– 11.00, വൈകിട്ട് 4.00 – 7.00 സമയങ്ങളിലായി ജില്ലയ്ക്കുള്ളിൽ പ്രധാന കേന്ദ്രങ്ങളിലേക്കാകും ബസുകൾ സർവീസ് നടത്തുക. എന്നാൽ, സ്വകാര്യ ബസുകൾ സർവീസിനു തയാറായിട്ടില്ലാത്തതിനാൽ വടക്കൻ ജില്ലകളിൽ പൊതുഗതാഗതം സാധാരണ നിലയിലാകില്ല. സർക്കാർ കൂടുതൽ ഇളവ് അനുവദിക്കണമെന്നാണ് ബസുടമ സംയുക്ത സമിതിയുടെ വാദം.

ഓട്ടോറിക്ഷകളും ടാക്സി കാറുകളും പരിമിത തോതിൽ ഇന്നലെ തന്നെ സർവീസ് ആരംഭിച്ചു. ഓട്ടോറിക്ഷ നിരക്ക് വർധിപ്പിച്ചിട്ടില്ല. മീറ്റർ‌ നിരക്കിൽ കൂടുതൽ വാങ്ങിയാൽ നടപടി എടുക്കും. ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും മുടിവെട്ടിനും ഷേവിങ്ങിനും മാത്രമായി ഇന്നു തുറക്കും. ഒന്നിലേറെ നിലകളുള്ള തുണിക്കടകൾക്കും തുണി മൊത്തവ്യാപാര സ്ഥാപനങ്ങൾക്കും തുറക്കാൻ അനുമതിയുണ്ട്. 

content highlights: KSRTC to begin service in Kerala