ലോകത്ത് കൊവിഡ് രോഗികൾ 50 ലക്ഷം അടുക്കുന്നു; 3,22,861 കൊവിഡ് മരണങ്ങൾ

Near 50 million covid 19 positive cases reported worldwide

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്ത് നിലവില്‍ 48,93,195 കൊവിഡ് രോഗികളാണ് ഉള്ളത്. 3,22,861 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. 15,27,723 കൊവിഡ് രോഗികളാണ് അമേരിക്കയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎസിൽ റിപ്പോര്‍ട്ട് ചെയ്തത് 1,500 മരണങ്ങളാണ്. ഇതോടെ യുഎസിലെ മരണസംഖ്യ 91,872 ആയി ഉയര്‍ന്നു. 22,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് റഷ്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,926 പുതിയ കേസുകളാണ് റഷ്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ റഷ്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 2,99,941 ആയി ഉയര്‍ന്നു. റഷ്യയിലെ മരണസംഖ്യ 2,837 ആണ്. ബ്രസീലില്‍ 2,71,885 പേർക്കും യുകെയില്‍ 2,50,138 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലി – 2,26,699, ഫ്രാന്‍സ് – 1,80,933,  ജര്‍മനി, 1,77,778,  തുര്‍ക്കി-1,51,615, ഇറാന്‍ 1,24,603, ഇന്ത്യ- 1,06,475 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം.

content highlights: Near 50 million covid 19 positive cases reported worldwide

LEAVE A REPLY

Please enter your comment!
Please enter your name here