ഒറ്റ ദിവസം കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,041 പോസിറ്റീവ് കേസുകള്‍; ആകെ രോഗബാധിതര്‍ 18,609 ആയി

കുവൈത്ത് സിറ്റി: ഇന്ത്യക്കാരായ 325 പേര്‍ ഉള്‍പ്പെടെ ഇന്ന് മാത്രം കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,041 പോസിറ്റീവ് കേസുകള്‍. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 18,609 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 325 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5992 ആയി.

രാജ്യത്ത് ഇന്ന് അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 129 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് രോഗം ബാധിച്ചത്. 4757 കൊവിഡ് ടെസ്റ്റുകളാണ് ഇന്ന് മാത്രം കുവൈത്തില്‍ നടത്തിയതായി ആരോഗ്യ മന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4757 പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതുവരെ 261071 സ്വാബ് ടെസ്റ്റുകള്‍ നടത്തി. അതേസമയം 320 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. കൊവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 5205 ആയി. നിലവില്‍ 13,275 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 181 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Content Highlight: 1041 positive cases reported in Kuwait in one day

LEAVE A REPLY

Please enter your comment!
Please enter your name here