ആദ്യദിന സര്‍വീസില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വന്‍ നഷ്ടം; ഒരു ബസ്സില്‍ ശരാശരി 15 യാത്രക്കാര്‍ മാത്രം

തിരുവനന്തപുരം: ആദ്യദിന സര്‍വീസില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വന്‍ നഷ്ടം. ഒരു ബസ്സില്‍ യാത്ര ചെയ്തത് ശരാശരി 15 യാത്രക്കാരാണ്. ഒരു കിലോമീറ്ററില്‍ നിന്നും 17 രൂപയാണ് ശരാശരി ലഭിച്ച വരുമാനം. ബസ് ഓടിയ ചിലവ് തിരികെ ലഭിക്കണമെങ്കില്‍ 25 രൂപ വേണം. ബുധനാഴ്ച രാവിലെ മുതലാണ് സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പുനരാരംഭിച്ചത്.

ബസ്സുകള്‍ ജില്ലയ്ക്കകത്ത് മാത്രമാണ് സര്‍വീസുകള്‍ നടത്തുന്നത്. ബസ്സുകള്‍ രാവിലെ ഏഴുമണി മുതല്‍ രാത്രി ഏഴുമണി വരെ വരെയാണ് സര്‍വീസ് നടത്തുന്നത്. യാത്രികരുടെ ആവശ്യം പരിശോധിച്ചതിനു ശേഷം സര്‍വീസ് ക്രമീകരിക്കാനാണ് കെ എസ് ആര്‍ ടി സി യുടെ തീരുമാനം.

Content Highlight: First day on Public transport after lock down results high loss