സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്; 2 പേർക്ക് രോഗമുക്തി

CM Pinarayi Vijayan press meet

സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ– 12, കാസർകോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂർ, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. വിദേശത്തു നിന്നു വന്ന 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗബാധ ഉണ്ടായത്. കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്കും‌ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത്രയേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. മാര്‍ച്ച് 27-നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 39 പേർക്കാണ് അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 2 പേർക്ക് രോഗം ഭേദമായി.

ഇതുവരെ 732 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. അതിൽ 216 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 84,258 പേർ നിരീക്ഷണത്തിൽ ഉണ്ട്. 83,649 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിലും നിരീക്ഷണത്തിലാണ്. 609 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 51,310 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 49,535 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേർ വീതം ചികിത്സയിലുണ്ട്. പാലക്കാട് 24, കാസർകോട് 21, കോഴിക്കോട് 19, തൃശൂർ 16 എന്നിങ്ങനെ രോഗികൾ ചികിത്സയിലുണ്ട്. 82,299 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നു. വിദേശത്തുനിന്നു വന്നവരിൽ 157 പേർ ആശുപത്രികളിൽ ക്വാറൻ്റീനിലാണ്.

content highlights: CM Pinarayi Vijayan press meet

LEAVE A REPLY

Please enter your comment!
Please enter your name here