കൊവിഡ് പ്രതിരോധം: കേന്ദ്രത്തെ സഹായിക്കാന്‍ ഇന്‍ഡിഗോയുടെ 97 വിമാനങ്ങളും

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഇന്‍ഡിഗോയുടെ 97 വിമാനങ്ങള്‍ സര്‍വീസ് നടത്തും. കേരള, സൗദി അറേബ്യ, ദോഹ, കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങള്ഡ് കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തുകയെന്ന് ഇന്‍ഡിഗോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സൗദിയില്‍ നിന്ന് 36ഉം ദോഹയില്‍ നിന്ന് 28ഉം കുവൈത്തില്‍ നിന്ന് 23ഉം മസ്‌കത്തില്‍ നിന്ന് 10ഉം വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. പശ്ചിമേഷ്യയില്‍ കുടുങ്ങിയവരെ തിരികെ കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ സഹായിക്കുകയാണ് ഇന്‍ഡിഗോ ചെയ്യുന്നതെന്ന് സി.ഇ.ഒ റോണോജോയി ദത്ത വ്യക്തമാക്കി.

സ്വകാര്യ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയ 180 വിമാനങ്ങളില്‍ പകുതിയോളം ഇന്‍ഡിഗോക്ക് ആണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഒഴിപ്പിക്കലിനാണ് ഉപയോഗിക്കുന്നത്.

Content Highlight: Indigo Airlines also will be a part of Covid defense

LEAVE A REPLY

Please enter your comment!
Please enter your name here