പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും തെര്‍മല്‍ സ്‌കാനിങ്; അധ്യാപകര്‍ക്കും വിദ്യാര്‍ഥികൾക്കുമുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി

special guidelines for students who appearing SSLC, higher secondary exams 

സംസ്ഥാനത്ത് മേയ് 26 മുതൽ നടക്കാൻ പോകുന്ന പരീക്ഷകൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്കെത്തുന്ന എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കണ്ടെയ്ന്‍മെൻ്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇരിപ്പിടം തയ്യാറാക്കും. സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് 14 ദിവസം ക്വാറൻ്റീൻ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേകം സൗകര്യം ഒരുക്കും.

കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പരീക്ഷ നടത്താനെന്ന് അധ്യാപകര്‍ക്കും നിര്‍ദ്ദേശം നൽകി. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴ് ദിവസം പരീക്ഷാ കേന്ദ്രത്തില്‍ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ കുളിച്ച ശേഷം മാത്രമേ ബന്ധുക്കളുമായി ഇടപഴകാന്‍ പാടുള്ളു. എല്ലാ സ്‌കൂളുകളും ഫയര്‍ ഫോഴ്‌സിൻ്റെ സഹായത്താല്‍ അണുവിമുക്തമാക്കും. തെര്‍മല്‍ സ്‌ക്രീനിങിനായി 5000 ഐ.ആര്‍ തെര്‍മോമീറ്റര്‍ വാങ്ങും. സോപ്പും സാനിറ്റൈസറും എല്ലായിടത്തും ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10921 കുട്ടികള്‍ അപേക്ഷിച്ചു. ഇവര്‍ക്കാവശ്യമായ ചോദ്യപേപ്പര്‍ ഈ വിദ്യാലയങ്ങളില്‍ എത്തിക്കും. ഗര്‍ഫിലെയും ലക്ഷദ്വീപിലെയും വിദ്യാലയങ്ങളില്‍ പരീക്ഷ നടത്തിപ്പിന് ക്രമീകരണം ഏര്‍പ്പെടുത്തി. വിവിധ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടെന്നും ഇവര്‍ക്ക് ഉപരിപഠന അവസരം നഷ്ടപ്പെടാത്ത വിധം റെഗുലര്‍ പരീക്ഷ സേ പരീക്ഷയ്ക്ക് ഒപ്പം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: special guidelines for students who appearing SSLC, higher secondary exams