കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോണ്‍ഗ്രസിൻ്റെ ദേശീയ വക്താവായ സഞ്ജയ് ഝായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സഞ്ജയ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പരിശോധനയില്‍ തനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായും കൊവിഡ് ലക്ഷണമൊന്നും ഇല്ലെങ്കിലും അടുത്ത പത്ത് പന്ത്രണ്ട് ദിവസത്തേക്ക് ഹോം ക്വാറൻ്റീനില്‍ പോകുകയാണെന്നും ഝാ ട്വീറ്റ് ചെയ്തു. സമ്പര്‍ക്കത്തിലൂടെ രോഗം പകരാനുള്ള സാധ്യതകളെ നിസാരമായി കാണരുതെന്നും നമ്മളെല്ലാവരും ദുര്‍ബലരാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഇരുപത്തിനാല് മണിക്കൂറില്‍ 6,088 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസത്തില്‍ തന്നെയാണ് ഝായും രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്ക് വച്ചത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിൻ്റെ പ്രമുഖ നേതാവാണ് ഝാ. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗികളുടെ എണ്ണം 40,000 കടന്നതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

content highlights: “We’re All Vulnerable”: Congress’s Sanjay Jha Tests Positive For COVID-19

LEAVE A REPLY

Please enter your comment!
Please enter your name here