ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6,654 പുതിയ കൊവിഡ് കേസുകൾ; ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന നിരക്ക്

6,654 Coronavirus Cases In 24 Hours, Biggest Single-Day Spike In India

രാജ്യത്ത് 24 മണിക്കൂറില്‍ 6,654 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,25,101 ആയി. 137 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ആകെ 3,720 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 51,784 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 44,582 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,517 പേര്‍ കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാടാണ്. 14,753 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 98 പേരാണ് മരിച്ചത്. മരണ നിരക്കില്‍ മഹാരാഷ്ട്ര കഴിഞ്ഞാൽ ഗുജറാത്താണ് മുന്നിൽ. 802 പേര്‍ ഗുജറാത്തിൽ മരിച്ചിട്ടുണ്ട്. 13,268 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 12,319 ആണ്. മരണസംഖ്യ ഡൽഹിയിൽ 208 ആണ്. കേരളത്തില്‍ 732 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 512 പേര്‍ രോഗ മുക്തി നേടി. 

content highlights: 6,654 Coronavirus Cases In 24 Hours, Biggest Single-Day Spike In India