ലോകത്ത് കൊവിഡ് ബാധിതർ 53 ലക്ഷത്തിലേക്ക്; 3,39,000 പിന്നിട്ട് മരണസംഖ്യ

Brazil has the world's second-highest coronavirus cases

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53 ലക്ഷമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 5,245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 പിന്നിട്ടു. 21.58 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 28.02 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,583 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 27.58 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. വെള്ളിയാഴ്ച മാത്രം ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അമേരിക്കയില്‍ 1,293 പേരാണ് വെള്ളിയാഴ്ച മരിച്ചത്. 16.45 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 97,647 ആയി. ഇന്നലെ മാത്രം യുഎസ്സില്‍ രോഗം സ്ഥിരീകരിച്ചത് 24,197 പേര്‍ക്കാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ബ്രസീൽ മാറി. 330,890 പേർക്കാണ് ബ്രസീലിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 21,000 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 966 പേരാണ് ബ്രസീലിൽ മരിച്ചത്. സ്‌പെയിനില്‍ 688 പേർ ഇന്നലെ മരിച്ചു. 3.30 ലക്ഷം ആണ് റഷ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 3,249 പേരാണ് റഷ്യയില്‍ കൊവിഡ് ബാധിതരായി മരിച്ചത്.

content highlights: Brazil has the world’s second-highest coronavirus cases