ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 14നാണ് നടൻ്റെ പരിശോധനാഫലം പുറത്തു വന്നത്. തുടർന്ന് അദ്ദേഹം ക്വാറൻ്റീനിൽ പ്രവേശിച്ചു. തനിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സാധാരണ മെഡിക്കൽ ചെക്കപ്പിന് വേണ്ടി ആശുപത്രിയിൽ എത്തിയപ്പോൾ കൊവിഡ് ടെസ്റ്റ് കൂടി നടത്തിയതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് പരിശോധന ഫലം പോസിറ്റീവാണെന്ന് അറിയുന്നത്.
പത്തുദിവസമായി ക്വാറൻ്റീനിൽ കഴിയുകയാണെന്നും ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കിരണിൻ്റെ രണ്ടാംഘട്ട പരിശോധന മെയ് 26ന് നടത്തും. പ്രശസ്ത നടൻ ജീവൻ്റെ മകനായ കിരൺ കുമാർ സിന്ദഗി, ഷാഹിൽ, പപ്പ തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് ആളുകൾക്ക് സുപരിചിതനാകുന്നത്. മുഛ്‌സേ ദോസ്തീ കരോഗേ, ജൂലി, ധട്കന്‍ തുടങ്ങിയവയാണ് കിരണ്‍ അഭിനയിച്ച ചിത്രങ്ങൾ.
content highlights: Actor Kiran Kumar Is Coronavirus-Positive And “Quarantined At Home”