പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴു ദിവസം മതി; പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ക്വാറന്റൈന്‍ നിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. വിദേശത്തുനിന്ന് വരുന്നവര്‍ക്കുള്ള സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴു ദിവസം മതി. അടുത്ത ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

ഗര്‍ഭിണികള്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന്‍ മതി. സംസ്ഥാനാന്തരയാത്ര നടത്തുന്ന എല്ലാവരും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. എല്ലാവര്‍ക്കും ആരോഗ്യ സേതു നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ മതിയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ ഈ നിലപാട് തള്ളിയ കേന്ദ്രം 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.

Content Highlight: Center says seven days quarantine is enough for those who came from Gulf Countries