കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു; മരണകാരണം മസ്തിഷ്‌ക അണുബാധയെന്ന് അതികൃതര്‍

കണ്ണൂര്‍: ചെന്നൈയില്‍ നിന്നും കണ്ണൂരിലെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പതിനേഴുകാരന്‍ മരിച്ചു. മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. കടുത്ത പണിയും, തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം നടത്തിയ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും, വീണ്ടും സ്രവ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

മസ്തിഷ്‌ക അണുബാധയാണ് റിബിന്റെ മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശി ആമിന ആണ് മരിച്ചത്. 53 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അര്‍ബുദബാധിതയായിരുന്നു.

Content Highlight: Covid quarantined 17 year old boy died in Kannur