ലോകത്ത് കൊവിഡ് ബാധിതർ 54 ലക്ഷത്തിലേക്ക്; 3.43 ലക്ഷം കടന്ന് മരണസംഖ്യ

global covid cases updates

ലോകത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. 342,078 ആളുകളാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഒരുലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 5,309,698 പേര്‍ക്കാണ് ലോകമെമ്പാടും വൈറസ് സ്ഥിരീകരിച്ചത്. രോഗ ബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായ അമേരിക്കയിൽ 97,087 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,622,447 പേർക്കാണ് അവിടെ രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 347,398 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 22,013 പേരാണ് ഇതുവരെ ബ്രസീലില്‍ മരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 335,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ റഷ്യയിൽ മരണസംഖ്യ കുറവാണ്.

യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ഇറാന്‍, തുര്‍ക്കി, ഇന്ത്യ, പെറു തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതർ ഒരുലക്ഷത്തിന് മുകളിലാണ്. ലോകമെമ്പാടുമായി 2,112,096 ആളുകള്‍ കൊവിഡില്‍ നിന്ന് മുക്തരായിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 131,423 ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 54,385 ആളുകള്‍ രോഗമുക്തി നേടിയപ്പോള്‍ 3,868 ആളുകള്‍ മരണപ്പെട്ടു.

content highlights: global covid cases updates