യാത്രക്കാരുടെ വിവരം ലഭ്യമായില്ല; താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി

തിരുവനന്തപുരം: മഹാരാഷ്ട്ര താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ യാത്ര മാറ്റിവച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാല്‍ കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണിത്. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതാണ് കാരണം പറഞ്ഞത്. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് നേടുന്ന മുറയ്ക്ക് ട്രെയിന്‍ യാത്ര അനുവദിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് മുന്‍കൂട്ടി ലഭിക്കേണ്ടത് അനിവാര്യമെന്നാണ് സംസ്ഥന നിലപാട്. പ്രവാസികളും മറ്റ് സംസ്ഥാനങ്ങലുള്ളവരും എത്രപേര്‍ വ്ന്നാലും എല്ലാ സൗകര്യങ്ങളും ഒരുക്കി എന്നു പറയുകയും എത്താതിരിക്കാന്‍ നോക്കുകയും ചെയ്യുന്നതിന്റെ ഒരുദാഹരണം കൂടിയാണിത്.

കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഹോം ക്വാറന്റിന്‍ ആണ് നിര്‍ബന്ധം. എന്നാല്‍ ഹോം ക്വാറന്റിന്‍ സൗകര്യം ഉണ്ടോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കാനും ഇല്ലാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റിന്‍ ഒരുക്കാനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനും മുന്‍കൂര്‍ വിവരം ലഭിക്കണം. എങ്കില്‍ മാത്രമേ റെയില്‍വേ സ്റ്റേഷനുകളില്‍ വച്ച് യാത്രക്കാരെ പരിശോധിക്കുന്നതിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന്‍, ഹോ ക്വാറന്റയിന്‍ എന്നീ സംവിധാനങ്ങളിലേക്ക് അവരെ എത്തിക്കാനും കഴിയുകയുള്ളൂ.

സംസ്ഥാന സര്‍ക്കാരിന് മുന്‍കൂര്‍ വിവരമില്ലാതെ ട്രെയിനുകള്‍ എത്തിച്ചേര്‍ന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലാതായിത്തീരും. കേരളത്തിലേക്ക് വരുന്ന മലയാളികള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അതുകൊണ്ടുതന്നെ അനിവാര്യമാണ്.

Content Highlight: Kerala cancelled special train from Mumbai, Thane

LEAVE A REPLY

Please enter your comment!
Please enter your name here