രാജ്യത്ത് 24 മണിക്കൂറിനിടെ 6,767 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. കഴിഞ്ഞ ദിവസം 6,654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 147 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,867 ആയി. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 73,560 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 54,440 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ 47,190 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,577 പേര്‍ മരിക്കുകയുമുണ്ടായി. രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്നാടാണ്. 15,512 പേര്‍ക്ക് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 13,664 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 12,910 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മരണ നിരക്കില്‍ ഗുജറാത്താണ് രണ്ടാമത്. 829 പേരാണ് ഗുജറാത്തില്‍ മരിച്ചത്. മധ്യപ്രദേശില്‍ 281 പേരും പശ്ചിമ ബംഗാളില്‍ 269 പേരും ഡല്‍ഹിയില്‍ 231 പേരും മരിച്ചു.
content highlights: Record 6,767 new COVID-19 cases in the last 24 hours, says Health Ministry