കോവിഡ് ആഗോള മരണ സംഖ്യ 3,46,000 കടന്നു; കൊവിഡ് രോഗികള്‍ 55 ലക്ഷത്തിലേക്ക്

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മരണ സംഖ്യയില്‍ വന്‍ വര്‍ദ്ധനവ്. ഞായറാഴ്ച അര്‍ധരാത്രിവരെ 54,91,448 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,46,535 പേര്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,635 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1928 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 22,87,414 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യം അമേരിക്കയാണ്. നിലവില്‍ 16,76,460 പേരിലാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 9632 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 3,52,740. 24 മണിക്കൂറിനുള്ളില്‍ ഇവിടെ 5350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 3,44,480 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 1,31,868 ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 54,441 ആളുകള്‍ രോഗമുക്തി നേടിയപ്പോള്‍ 3,867 ആളുകള്‍ മരിച്ചു.

Content Highlight: 3,46,000 Covid deaths reports around the World

LEAVE A REPLY

Please enter your comment!
Please enter your name here