പാലക്കാട് ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇതില്‍ നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തുനിന്ന് എത്തിയതാണ്. ഇതോടെ പാലക്കാട് ജില്ലയിൽ മാത്രം 53 പേരാണ് രോഗബാധിതരായി ചികിൽസയിലുള്ളത്. നിരീക്ഷണത്തിൽ പോവേണ്ടവർ നിർദേശങ്ങൾ ലംഘിച്ച് മറ്റുള്ളവരുമായി ഇടപെട്ടത് പ്രശ്നങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പലയിടങ്ങളിലായി ക്വാറൻ്റീൻ ലംഘനം നടക്കുന്നു. നിരീക്ഷണത്തിലുള്ളവർ വീട്ടിലുള്ളവരുമായി ഇടപെട്ടതും ഇവർ പുറത്തുപോയതും പ്രശ്നത്തിലാണ്. പഞ്ചായത്ത് കമ്മിറ്റികൾ കാര്യക്ഷമമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
ചെക്പോസ്റ്റിൽ കുറഞ്ഞസമയം ചെലവഴിച്ചവർക്കും അൽപനേരം നിന്ന ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്. പ്രവാസികളേക്കാൾ മറ്റു ജില്ലകളില്‍നിന്നെത്തുന്നവരെയാണ് സൂക്ഷിക്കേണ്ടത്. സമ്പർക്കത്തിലൂടെ ജില്ലയിൽ രോഗം പടരുന്ന സാഹചര്യമാണ്. സമൂഹവ്യാപനത്തിൻ്റെ ആശങ്ക ജില്ലയിൽ നിലനിൽക്കുന്നു. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇതു വീണ്ടും നീട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
content highlights: 5 more covid cases in Palakkad