മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 80 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 20 പൊലീസുകാർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു

80 cops in Maharashtra test COVID-19 positive bringing confirmed cases in the police force to 1,889

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 1,889 ആയി. രണ്ട് പൊലീസുകാർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം 20 ആയി. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നിട്ടുണ്ട്. രാജ്യത്തെ തന്നെ മൊത്തം കൊവിഡ് രോഗികളില്‍ 36 ശതമാനവും മഹാരാഷ്ട്രയിലാണ്. മുംബൈയില്‍ മാത്രം 30,542 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നിട്ടുണ്ട്. 4,167 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,535 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 60491 പേര്‍ക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

content highlights: 80 cops in Maharashtra test COVID-19 positive bringing confirmed cases in the police force to 1,889