കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എം.പിമാരും എം.എല്‍.എമാരും സജീവമാകണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ എം.പിമാരും എം.എല്‍.എമാരും സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെയും എം.എല്‍.എമാരുടെയും സംയുക്ത യോഗത്തിലാണ് നിര്‍ദേശം.

ഒത്തൊരുമിച്ച് നീങ്ങിയാല്‍ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതില്‍ ഫലമുണ്ടാകും. ക്വാറന്റീന്‍ സബ് കമ്മിറ്റികളില്‍ എം.പിമാര്‍ ഉള്‍പ്പെടെ സജീവമാകണം. നിലനിര്‍ത്തേണ്ട സമൂഹ അടുക്കളകളുടെ നിലനില്‍പ്പിന് എം.എല്‍.എമാര്‍ നേതൃത്വം നല്‍കണം. സര്‍ക്കാരിനെ അറിയിക്കാതെ സംസ്ഥാനത്തേക്ക് വരുന്നതില്‍ ജനപ്രതിനിധികള്‍ നടപടിയെടുക്കണം. ഇതര സംസ്ഥാനത്ത് നിന്ന് മുന്നറിയിപ്പില്ലാതെ ആളുകളെ കൊണ്ടുവരുന്നതില്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.

വിദേശത്തുനിന്നും അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നും ജനങ്ങള്‍ കേരളത്തിലേക്ക് വരുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കോവിഡ് രോഗത്തെക്കുറിച്ച് പഠിക്കാര്‍ റിസര്‍ച്ച് കമീഷനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Content Highlight: CM of Kerala urges all MP’s and MLA’s should participate in Covid defense

LEAVE A REPLY

Please enter your comment!
Please enter your name here