രാജ്യത്ത് 24 മണിക്കൂറിനിടെ 6,535 കേസുകള്‍; കൊവിഡ് ബാധിതർ 1,45,380 ആയി

India registers over 1.45 lakh infections and 4,167 deaths

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,535 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,380 ആയി. ഇന്നലെ മാത്രം 146 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4,167 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 80,722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം 6000 കടക്കുന്നത്. 57,721 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 3,041 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 50000 ആയി. 60 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. രാജസ്ഥാനിൽ ഇന്നലെ 76 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ ആകെ രോഗികൾ 7,376 ആയി.

ഗുജറാത്തിൽ 30 പേരും ഡൽഹിയിൽ 15 പേരും മധ്യപ്രദേശിൽ 10 പേരും കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. തമിഴ്നാട്-7, ബംഗാൾ-6, ഉത്തർപ്രദേശ്-4, തെലങ്കാന-4 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചവരുടെ എണ്ണം. രാജ്യത്തെ കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തിയതോടെ കൊവിഡ് 19 ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.

content highlights: India registers over 1.45 lakh infections and 4,167 deaths

LEAVE A REPLY

Please enter your comment!
Please enter your name here