നേപ്പാളിൽ കൊവിഡ് എണ്ണം വര്‍ധിക്കുന്നതിന് കാരണം ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

Nepal Blames India for Covid-19 Spread, PM Oli Says Indians Crossing Border 'Without Proper Checking'

നേപ്പാളില്‍ കൊവിഡ് പടരുന്നതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. നേപ്പാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം ഇന്ത്യയാണെന്നും ശരിയായ രീതിയിലുള്ള പരിശോധനകള്‍ കൂടാതെ അതിര്‍ത്തി കടന്നെത്തുന്ന ഇന്ത്യക്കാരാണ് കൊറോണ വൈറസ് വ്യാപനത്തിന് പിന്നിലെന്നും നേപ്പാള്‍ പ്രധാനമന്ത്രി ആരോപിച്ചു. മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് നേപ്പാളില്‍ മരണനിരക്ക് കുറവാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ കൃത്യമായ പരിശോധനകള്‍ കൂടാതെയാണ് വരുന്നത്. ഇത് കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുന്നു. ശര്‍മ ഒലി ട്വിറ്ററിൽ കുറിച്ചു.

നേപ്പാളില്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ത്യക്കെതിരെ ശര്‍മ ഒലി ആരോപണം ഉന്നയിച്ചത്. തിങ്കളാഴ്ച 72 പുതിയ കേസുകളാണ് നേപ്പാളിൽ റിപ്പോർട്ട് ചെയ്തത്. 682 പേർക്കാണ് ഇതുവരെ നേപ്പാളിൽ രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നേപ്പാളില്‍ വൈറസ് ബാധ മൂലം ഇതുവരെ നാല് പേരാണ് മരിച്ചത്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി നേപ്പാളിൽ ലോക്ക് ഡൗണ്‍ നേപ്പാളില്‍ ജൂണ്‍ രണ്ട് വരെ നീട്ടിയിട്ടുണ്ട്. 

content highlights: Nepal Blames India for Covid-19 Spread, PM Oli Says Indians Crossing Border ‘Without Proper Checking’

LEAVE A REPLY

Please enter your comment!
Please enter your name here