പ്രധാന സാക്ഷികള്‍ കൂറുമാറി; മലപ്പുറത്ത് ദുരഭിമാനക്കൊല നടത്തിയ അച്ഛനെ കോടതി വെറുതെവിട്ടു

മലപ്പുറം: അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതിയായ അച്ഛന്‍ രാജനെ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവവും സാക്ഷികള്‍ കൂറുമാറിയതിനാലുമാണ് രാജനെ കോടതി വെറുതെവിട്ടത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനുമടക്കമുള്ള എല്ലാ പ്രധാന സാക്ഷികളും കോടതിയില്‍ കൂറുമാറി.

2018 മാര്‍ച്ചിലായിരുന്നു സംഭവം. മറ്റൊരു ജാതിക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച മകളെ രാജന്‍ വിവാഹത്തലേന്ന് വെട്ടിക്കൊലപ്പെടുത്തി. ഈ യുവാവുമായി ആതിര അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ രാജന്‍ മകളുമായി തര്‍ക്കത്തിലാവുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. ഇതറിഞ്ഞ് പ്രശ്‌നത്തില്‍ ബന്ധുക്കളും പൊലീസും ഇടപെട്ട് പരിഹരിക്കുകയും യുവാവുമായുള്ള പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.

മാര്‍ച്ച് 23 നായിരുന്ന വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ 22 ന് മദ്യപിച്ചെത്തിയ രാജന്‍ മകളുടെ വിവാഹ വസ്ത്രമടക്കം കത്തിക്കുകയും ബഹളത്തിനിടെ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ മകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Content Highlight: The key witnesses became hostile; father who killed his daughter just left by the Court

LEAVE A REPLY

Please enter your comment!
Please enter your name here