ഹൈഡ്രോക്‌സിക്ലോറോക്വിൻ്റെ ക്ലിനിക്കല്‍ പരീക്ഷണം താത്കാലികമായി നിർത്തിവെച്ച് ലോകാരോഗ്യ സംഘടന

WHO Stops Trial Of Anti-Malarial Drug For COVID-19 Over Safety Concerns

ഹൈഡ്രോക്‌സിക്ലോറോക്വിൻ്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന താത്കാലികമായി റദ്ദാക്കി. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയതെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നത് മരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ വന്ന പഠന റിപ്പോര്‍ട്ടിന് പിന്നാലെയാണ് തീരുമാനമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഇതിൻ്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ബോര്‍ഡ് അവലോകനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നത് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ലാന്‍സെറ്റ് പഠനം കണ്ടെത്തിയത്. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കാൻ മരുന്ന് ഇടയാക്കുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. നൂറുകണക്കിന് ആശുപത്രികളില്‍ നിന്നായി 96,000 രോഗികളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുള്ള പഠനത്തില്‍ ഈ മരുന്ന് രോഗികള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്തിട്ടില്ലെന്നും ലാൻസെറ്റ് പറയുന്നു.

content highlights: WHO Stops Trial Of Anti-Malarial Drug For COVID-19 Over Safety Concerns

LEAVE A REPLY

Please enter your comment!
Please enter your name here