സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പന പുനരാരംഭിക്കും; ബെവ്ക്യൂ ആപ്പ് വൈകുന്നേരത്തോടെ നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പന പുനരാരംഭിക്കും. മദ്യവില്‍പന തുടങ്ങാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. തിരക്ക് നിയന്ത്രിക്കാനായി ഓണ്‍ലൈന്‍ ടോക്കണ്‍ നല്‍കി തിരക്ക് നിയന്ത്രിച്ചാവും മദ്യവില്‍പന. ഓണ്‍ലൈന്‍ ടോക്കണ്‍ വിതരണത്തിന് വേണ്ടിയുള്ള മൊബൈല്‍ ആപ്പ് നിലവില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് ബിവറേജസ് അധികൃതര്‍ അറിയിച്ചു.

കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് എന്ന സ്ഥാപനമാണ് ആപ്പ് നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ 303 ബെവ്‌കോ – കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും സ്വകാര്യ ബാറുകളും വൈന്‍ പാര്‍ലറുകളും വഴി ആപ്പിലൂടെ ടോക്കണ്‍ ബുക്ക് ചെയ്ത് അടുത്തുള്ള മദ്യവില്‍പനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിളിലും പ്ലേ സ്റ്റോറിലും കഴിഞ്ഞ ഒരാഴ്ചയായി ഈ ആപ്പിനായി സെര്‍ച്ച് ചെയ്ത് കാത്തിരുന്നത്.

വൈകിട്ട് 3.30-ന് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ മൊബൈല്‍ ആപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. ആപ്പിന്റെ ഉപയോഗം സംബന്ധിച്ച വിശദമായ മാര്‍ഗരേഖ മന്ത്രി വ്യക്തമാക്കും എന്നാണ് അറിയുന്നത്. ഇന്ന് ഉച്ചമുതല്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും എന്നാണ് ബെവ്‌കോ അധികൃതര്‍ അറിയിക്കുന്നത്.

Content Highlight: Bev Q app will work from this evening, Alcohol sale start tomorrow

LEAVE A REPLY

Please enter your comment!
Please enter your name here