കേരളത്തിൽ ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് 10 പേർക്കും, പാലക്കാട് 8 പേർക്കും, ആലപ്പുഴ 7 പേർക്കും, കൊല്ലത്ത് 4 പേർക്കും, പത്തനംതിട്ട, വയനാട് ജില്ലകളിൽ 3 പേർക്ക് വീതവും, കോഴിക്കോട്, എറണാകുളം ജില്ലകളിൽ 2 പേർക്ക് വീതവും, കണ്ണൂരിൽ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. തമിഴ്നാട് 5, തെലങ്കാന 1, ഡൽഹി 3, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ഓരോരുത്തർക്ക് വീതവും വിദേശത്തുനിന്ന് വന്ന 9 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം വന്നു.
10 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,004 ആയി. 445 പേര് ചികിൽസയിലുണ്ട്. 1,07,832 പേർ നിരീക്ഷണത്തിലുണ്ട്. 1,06,940 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിലും നിരീക്ഷണത്തിലാണ്. 892 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 229 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 58,866 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 56,558 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. സെൻ്റിനല്‍ സര്‍വൈലന്‍സിൻ്റെ ഭാഗമായി ഇതുവരെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 9,095 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 8,541 എണ്ണം നെഗറ്റീവായി.
ഇന്നലെ വരെ കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികൾ 173 പേരാണ്. ഇന്ന് പുതുതായി 13 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 10 എണ്ണം പാലക്കാടും മൂന്നെണ്ണം തിരുവനന്തപുരത്തുമാണ്.
content highlights: CM Pinarayi Vijayan press meet