കൊവിഡ് 19: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 54 ലക്ഷമായി; 24 മണിക്കൂറില്‍ 1,00,000 പേര്‍ക്ക് രോഗബാധ

ജനീവ: ആഗോള തലത്തില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നുവെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 1,00,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ലോകത്ത് ഇതുവരെ 54,04,512 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്, 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 99,780 ആയി. ലോകാരോഗ്യസംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,486 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു. അതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 343,514 ആയി.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് അമേരിക്കയിലാണ് 2,454,452 പേര്‍ക്ക്. മരണം നടന്നതും അവിടെത്തന്നെ, 143,739 പേര്‍.

Content Highlight: Covid cases increases to 54 lakhs over World

LEAVE A REPLY

Please enter your comment!
Please enter your name here