സംസ്ഥാനത്ത് ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല; ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി

Sunday will be celebrated as a day of cleanliness says CM Pinarayi Vijayan

കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രമെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുകയുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ ഉണ്ടായി. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആരാധനാലയമാകുമ്പോള്‍ വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരമാകും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ തുറക്കേണ്ട എന്നാണ് കേന്ദ്രത്തിൻ്റെ നിലപാടെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയ ഞായറാഴ്ചകൾ ഇനി ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകണം ശുചീകരണ പ്രവര്‍ത്തനങ്ങൾ. ഇതില്‍ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങള്‍ ശുചിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ജനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകും എന്ന ആത്മവിശ്വാസം സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

content highlights: Sunday will be celebrated as a day of cleanliness says CM Pinarayi Vijayan

LEAVE A REPLY

Please enter your comment!
Please enter your name here