വന്ദേഭാരത് മൂന്നാം ഘട്ടം; ഇന്ന് കേരളത്തിലെത്തുക ആയിരത്തോളം പ്രവാസികള്‍

ഡല്‍ഹി: വന്ദേഭാരതിന്റെ മൂന്നാംഘട്ടത്തില്‍ ഇന്ന് കേരളത്തിലെത്തുക ആയിരത്തോളം പ്രവാസികള്‍. യുഎഇയില്‍ നിന്നാണ് പ്രവാസി മലയാളികള്‍ നാട്ടിലെത്തുക. ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും മൂന്ന് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തുന്നത്.

ദുബായ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കൊറോണ റാപ്പിഡ് ടെസ്റ്റും തെര്‍മല്‍ സ്‌കാനിംഗും ഉണ്ടാകും. യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. 27 ആഴ്ചയോ അതില്‍ കൂടുതലോ ആയ ഗര്‍ഭിണികള്‍ 72 മണിക്കൂര്‍ വരെ സാധ്യതയുള്ള ഫിറ്റ് ടു ഫ്ളൈ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം.

ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും എംബസി ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ നേരിട്ടെത്തി യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കും. തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്ക് തന്നെയാണ് ആദ്യ രണ്ട് ഘട്ടങ്ങളിലേത് പോലെ ഇത്തവണയും മടക്കയാത്രയില്‍ മുന്‍ഗണന നല്‍കുന്നത്.

Content Highlight: Vande Bharat on its third Phase, 1000 Standard Indians reached Kerala today