സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; തെലങ്കാന സ്‌ഴദേശി കൊവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5 പേരൊഴികെ ബാക്കിയെല്ലാവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മൂന്ന് പേരാണ് രോഗമുക്തി നേടിയത്.

കാസര്‍കോട്- 18, പാലക്കാട്- 16,കണ്ണൂര്‍- 10, മലപ്പുറം- 8, തിരുവനന്തപുരം- 7, തൃശ്ശൂര്‍- 7, പത്തനംതിട്ട- 6, കോഴിക്കോട്- 6 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്തി പിണാറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കേരളത്തിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചത്.

കൂടാതെ, സംസ്ഥാനത്ത് 6 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിശ്ചയിച്ചു. നിലവില്‍ പാലക്കാടാണ് ഏറ്റവും അധികം രോഗികള്‍. കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യവും പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Content Highlight: 84 Covid cases reported today in Kerala

LEAVE A REPLY

Please enter your comment!
Please enter your name here