രാജ്യത്ത് 24 മണിക്കൂറിനിടെ 6,566 പുതിയ കേസുകൾ; ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി 

Another big spike of over 6,500 Covid-19 cases in India, nearly 200 dead in 24 hours

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,566 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1,58,333 ആയി. ബുധനാഴ്ച 194 പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ ഇന്ത്യയിൽ കൊവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 4,531 ആയി. 86,110 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 67,692 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 105 കൊവിഡ് രോഗികൾ മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരുദിവസം നൂറിലേറെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയിൽ മാത്രം 39 പേരാണ് മരിച്ചത്. 2,190 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1,897 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ധാരാവിയില്‍ 24 മണിക്കൂറിനിടെ 18 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മുംബൈയില്‍ ആകെ കേസുകള്‍ 34,018 ആയി. 56,948 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 

രാജ്യത്ത് രോഗമുക്തി നേടുന്നതിൻ്റെ നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. ജൂണ്‍ പകുതിയോടെ കേസുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും മഴക്കാലത്തിന് മുമ്പേ കൊവിഡ് നിയന്ത്രണവിധേയമാകുമെന്നാണ് ആരോഗ്യമന്ത്രാലയിത്തിൻ്റെ വിലയിരുത്തൽ. രോഗം ബാധിക്കുന്നതില്‍ 42.45 ശതമാനം ആളുകളും രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

content highlights: Another big spike of over 6,500 Covid-19 cases in India, nearly 200 dead in 24 hours