കൊവിഡ് പ്രതിരോധത്തോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും; ഞായറാഴ്ച്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി പ്രതിരോധിക്കാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ മെയ് 31ന് സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാല്‍ മറ്റു രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചത് ജനങ്ങള്‍ നല്‍കിയ നിസ്സീമമായ പിന്തുണ കൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ നിസ്സീമമായ പിന്തുണ കൊണ്ടാണ്….

Gepostet von Chief Minister's Office, Kerala am Mittwoch, 27. Mai 2020

നമ്മുടെ വീടും പരിസരവും ശുചിയാക്കാനും, മാലിന്യങ്ങള്‍ സംസ്‌കരിക്കാനും, വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതകള്‍ തടയാനും നാം ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Content Highlight: CM Pinarayi Vijayan asks to celebrate this Sunday as Cleaning Day

LEAVE A REPLY

Please enter your comment!
Please enter your name here