പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

എറണാകുളം: പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി പിന്നീട് പരിഗണിക്കും. വ്യാപകമായ പ്രതിഷേധം മൂലം കൊവിഡ് കരുതല്‍ നിരീക്ഷണത്തിന് പണം വാങ്ങുന്നതില്‍ നിന്നും പാവപ്പെട്ട പ്രവാസികളെ ഒഴിവാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പക്ഷെ ആരൊക്കെ പണം നല്‍കണം, ആര്‍ക്കൊക്കെ ഇളവുണ്ട്, എന്നതില്‍ തീരുമാനമായിട്ടില്ല.

എല്ലാ പ്രവാസികള്‍ക്കും സൗജന്യ നിരീക്ഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കൊവിഡ് പ്രതിരോധം ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന സര്‍ക്കാരിനെ പ്രവാസി പ്രശ്‌നം ഉന്നയിച്ച് നേരിടാനാണ് യു.ഡി.എഫ് തീരുമാനം. നാളെ സംസ്ഥാനവ്യാപകമായ യു.ഡി.എഫ് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്.

Content Highlight: Petition to the High Court challenging the government’s decision to bear the quarantine costs of expatriates