മോശം കാലാവസ്ഥ; സ്‌പേസ് എക്‌സിൻ്റെ ആദ്യ ദൗത്യം മാറ്റിവെച്ചു; മാറ്റിവയ്ക്കുന്നത് വിക്ഷേപണത്തിന് 20 മിനിറ്റ് മുമ്പ്

SpaceX Crewed Mission Postponed Due To Bad Weather Just Before Launch

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള സ്‌പേസ് എക്‌സിൻ്റെ ആദ്യ ദൗത്യം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു. വിക്ഷേപണത്തിന് 20 മിനിറ്റ് മുമ്പാണ്  ദൗത്യം മാറ്റിവെക്കുന്നത്. സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയാണ് സ്‌പേസ് എക്‌സ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിന് വേണ്ടിയാണ് സ്‌പേസ് എക്‌സിൻ്റെ ദൗത്യം നിശ്ചയിച്ചിരുന്നത്.

ബഹിരാകാശ നിലയത്തിലേക്കുള്ള പോകാനുള്ള ബഹിരാകാശയാത്രികർ  പേടകത്തിനുള്ളില്‍ ഇരിക്കുകയും റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുകയും ചെയ്തിരുന്നു. ഇടിമിന്നല്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങളാണ് വിക്ഷേപണം മാറ്റിവെക്കാന്‍ കാരണമായതെന്ന് സ്‌പേസ് എക്‌സ് കമ്പനിയുടെ ഡയറക്ടറായ മൈക് ടെയ്‌ലര്‍ പറയുന്നു. നാസയിലെ ബഹിരാകാശ സഞ്ചാരികളായ ബോബ് ബെങ്കന്‍, ഡൗഗ് ഹര്‍ലി എന്നിവരാണ് സ്‌പേസ് എക്‌സിൻ്റെ റോക്കറ്റിലേറി ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. 

ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റാണ് സ്‌പേസ് എക്‌സ് ഇതിനായി സജ്ജമാക്കിയത്. ചരിത്രപരമായ മുഹൂര്‍ത്തം കാണാന്‍ അമേരിക്കന്‍ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും എത്തിയിരുന്നു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ ബഹിരാകാശ ദൗത്യം പൂർത്തിയാക്കുന്ന ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌പേസ് എക്‌സ് മാറുമായിരുന്നു.

content highlights: SpaceX Crewed Mission Postponed Due To Bad Weather Just Before Launch

LEAVE A REPLY

Please enter your comment!
Please enter your name here