സ്പെയ്സ് എക്സ് പേടക വിക്ഷേപണം വിജയകരം; മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യ സ്വകാര്യദൗത്യം

NASA Astronauts Launch from America in Historic Test Flight of SpaceX Crew Dragon

സ്പെയ്സ് എക്സ് പേടക വിക്ഷേപണം രണ്ടാം ശ്രമത്തിൽ വിജയകരം. രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്സൂള്‍ പേടകത്തിന്‍റെ  യാത്ര തുടങ്ങി. കെന്നഡി സ്പേസ് സെൻ്ററിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.22നായിരുന്നു വിജയകരമായ വിക്ഷേപണം. 

നാസയുടെ ഡഗ് ഹർലിയും ബോബ് ബെൻകനുമാണ് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 9 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഎസിൽ നിന്ന് ബഹിരാകാശയാത്രികരെ അയയ്ക്കുന്നത്. നേരത്തേ കാലാവസ്ഥ വെല്ലുവിളിയായതിനാൽ മാറ്റി വച്ചിരുന്ന ചരിത്രദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും എത്തിയിരുന്നു.

content highlights: NASA Astronauts Launch from America in Historic Test Flight of SpaceX Crew Dragon

LEAVE A REPLY

Please enter your comment!
Please enter your name here