ചൊവ്വയിൽ നിന്നുള്ള പാറക്കല്ലുകളുടെ സാമ്പിളുകൾ ഭൂമിയിലെത്തിക്കാൻ നാസ; യുറോപ്യൻ സ്പേസ് ഏജൻസിയുമായി ചേർന്ന് പദ്ധതി

In a first, Nasa to bring Mars rock samples back to Earth

ചൊവ്വയിൽ നിന്നുള്ള പാറക്കല്ലുകളുടെ സാമ്പിളുകൾ ശേഖരിക്കാനുള്ള പദ്ധതിയുമായി നാസ. യുറോപ്യൻ സ്പേസ് ഏജൻസിയുമായി ചേർന്ന് മാർസ് സാമ്പിൾ റിട്ടേൺ പ്രോഗ്രാമിന് ഒരുങ്ങുന്നുവെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ശാസ്ത്രീയ പഠനത്തിനായാണ് ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക് പാറക്കല്ലുകളുടെ സാമ്പിളുകൾ എത്തിക്കുന്നത്. 

2020 ജൂലെെയിലാണ് ഈ ദൌത്യത്തിൻ്റെ ഭാഗമായി പ്രത്യേക റോവർ നാസ ചൊവ്വയിലേക്ക് വിക്ഷേപിച്ചത്. 2021 ഫെബ്രുവരിയിൽ റോവർ ചൊവ്വയിലെത്തും. ചൊവ്വയിലെ പാറകളിൽ നിന്നും റോവർ സാമ്പിളുകളിൽ ശേഖരിക്കും. ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഈ സാമ്പിളുകൾ ശേഖരിച്ചു വെക്കും. സാമ്പിൾ ക്യാച്ചിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. 

ഈ സാമ്പിളുകൾ നാസയുടെ മറ്റൊരു പേടകമായ വാഹനമാണ് ശേഖരിച്ച് ഭ്രമണപഥത്തിൽ എത്തിക്കുക. അവിടുന്ന് എർത്ത് റിട്ടേൺ ഓർബിറ്റർ ഈ കല്ലുകൾ വലിയ സുരക്ഷാ വലയത്തിൽ ശേഖരിച്ച് ഭൂമിയിലെത്തിക്കും. 2030ൽ മാത്രമെ ഈ  പ്രവർത്തനങ്ങൾ പൂർത്തിയായി ഭൂമിയിലെത്തുകയുള്ളു. 

ഈ കല്ലുകളിൽ നടത്തുന്ന പഠനത്തോടെ ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്നത് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. 

content highlights: In a first, Nasa to bring Mars rock samples back to Earth